NEWS
.
പച്ചാളം : പരിസ്തിഥി ദിനാചരണത്തിൻ്റെ ഭാഗമായി കലൂർ എസ്.ആർ എം. റോഡിലുള്ള മദ്രസ്സ അങ്കണത്തിൽ ഫലവൃക്ഷ തൈകൾ നട്ടു.
പച്ചാളം : പരിസ്തിഥി ദിനാചരണത്തിൻ്റെ ഭാഗമായി കലൂർ എസ്.ആർ എം. റോഡിലുള്ള ദാറുസ്സലാം മദ്രസ്സ അങ്കണത്തിൽ വിദ്യാർത്ഥികളും അധ്യാപകരും മദ്രസ്സയുടെയും ദാറുസ്സലാം മസ്ജിദിന്റെയും ഭാരവാഹികൾ ചേർന്ന് ഫലവൃക്ഷ തൈ നട്ടു. തുടർന്ന് ദാറുസ്സലാം മസ്ജിദ് അസിസ്റ്റന്റ് ഖത്തീബ് ഷാഫി ലത്വീഫി പരിസ്ഥിതിയെ കുറിച്ച് കുട്ടികൾക്ക് ബോധവത്കരണ ക്ലാസ് എടുത്തു. ദാറുസ്സലാം മദ്രസ്സ മാനേജർ സിദ്ധീഖ് കുട്ടോത്ത് ദാറുസ്സലാം മസ്ജിദ് പ്രസിഡൻ്റ് അബ്ദുൾ മജീദ് അടിമക്കുട്ടി എന്നിവർ സംസാരിച്ചു . വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിഹാബ്.
LifeKochi Web Desk | June 5, 2022, 11:59 p.m. | Pachalam