.

പച്ചാളം : ചാത്യാത്ത് LMC എൽ.പി സ്കൂളിന്റെ ശതോത്തര രജത ജൂബിലിയുടെ ഉദ്‌ഘാടനം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ജുഡീഷ്യൽ മെമ്പർ ജസ്റ്റിസ് സുനിൽ തോമസ് നിർവഹിച്ചു.

പച്ചാളം : റവ.ഫാദർ പോൾസൺ കൊറ്റിയത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി.ജെ. വിനോദ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. എ ഇ ഒ സതീഷ് കുമാർ ടി, കൊച്ചി നഗരസഭാംഗം വി.വി. പ്രവീൺ, ജൂബിലി ജനറൽ കൺവീനർ ജോൺസൺ ഫെർണാണ്ടസ്, പി.ടി.എ പ്രസിഡന്റ് ജോൺസൺ മാത്യു, സ്റ്റാഫ് സെക്രട്ടറി ശീതൾ ക്ലാരൻസ് , സ്കൂൾ ലീഡർ അംഗിത രതീഷ് ,ജോസ് ക്ലെമന്റ്, ട്രീസ ഫിൻസി ലൂയിസ് എന്നിവർ പ്രസംഗിച്ചു. ഇതോടനുബന്ധിച്ച് സർവീസിൽ നിന്നു വിരമിക്കുന്ന പ്രധാന അധ്യാപകൻ പീറ്റർ ജോർജിന് യാത്രയയപ്പും ഉപഹാരവും നൽകി. ജൂബിലി സ്മാരക വിദ്യാലയ പുനരുദ്ധാരണത്തിന്റെ ആദ്യ തുക ബ്ലസി വാലന്റയിനിൽ നിന്നും സ്വീകരിച്ചു കൊണ്ട് ജസ്റ്റിസ് സുനിൽ തോമസ് പുനരുദ്ധാരണ ഫണ്ട് ഉദ്ഘാടനം ചെയ്യ്തു. അക്കാദമിക നിലവാരം പുലർത്തിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. യോഗാനന്തരം കുട്ടികളുടെയും, അധ്യാപക ,രക്ഷകർത്താക്കളുടെയും കലാപരിപാടികളും ഉണ്ടായിരുന്നു. സമൂഹത്തിലെ ഉന്നതരും പ്രഗല്ഭരുമായ നിരവധി പേർക്ക് ജന്മം നൽകിയ ഈ വിദ്യാലയത്തിന്റെ ജൂബിലി ആഘോഷങ്ങൾ ഏപ്രിൽ 30 ന് സമാപിക്കത്തക്കവിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് പ്രധാന അധ്യാപകൻ പീറ്റർ ജോർജ് പറഞ്ഞു. ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂർവ വിദ്യാർഥികളുടെയും പൂർവ അധ്യാപകരുടെയും സംഗമങ്ങൾ, പ്രതിഭകളെ ആദരിക്കൽ , ഗുരുവന്ദനം, സ്മരണിക പ്രകാശനം, ജൂബിലി വിരുന്ന് എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിഹാബ്.

LifeKochi Web Desk | March 5, 2023, 6:42 p.m. | Pachalam