.

പച്ചാളം: പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും ആശ വർക്കർമാരെയും ആദരിക്കലും ഒളിംപ്യൻ ചന്ദ്രശേഖരൻ അനുസ്മരണ യോ​ഗവും സംഘടിപ്പിച്ചു

പച്ചാളം: എറണാകുളം എസ്.ആർ.എം. റോഡ് റെസിഡൻസ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ഐക്യവേദി പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും വിവിധ ഡിവിഷനുകളിലെ ആശ വർക്കർമാരെയും ഒളിംപ്യൻ ചന്ദ്രശേഖരൻ അനുസ്മരണ യോ​ഗവും സംഘടിപ്പിച്ചു. എസ്.ആർ.എം. റോഡ് തൃക്കണാർവട്ടം നായർ സമാജം ഹാളിൽ നടന്ന ചടങ്ങ് ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. ഐക്യവേദി പ്രസിഡന്റ് പ്രൊഫ. നൂറുദ്ദീൻ, സെക്രട്ടറി പൗലോസ്, തൃക്കണാർവട്ടം നായർ സമാജം പ്രസിഡന്റ് പങ്കജാ​ക്ഷൻ, കൗൺസിലർമാരായ കാജൽ സലീം, രജനി മണി, ആശ വർക്കർ നസ്രിയ ഹാരിസ്, വിദ്യാർത്ഥി മുഹമ്മദ് ഫർ​​ഹാൻ എന്നിവർ സംസാരിക്കുന്നു.

LifeKochi Web Desk | Sept. 25, 2021, 9:14 p.m. | Pachalam