.

പച്ചാളം: വിദ്യാകിരണം കൗൺസിലർ അവാർഡുകൾ നൽകി

പച്ചാളം: കൊച്ചിൻ കോർപ്പറേഷൻ ഡിവിഷൻ 31 വടുതല വെസ്റ്റിൽ നിന്നും പ്ലസ്ടു പരീക്ഷയിൽ ഫുൾ എപ്ലസ് വാങ്ങിയ 11 കുട്ടികൾക്കും എം.ജി.യൂണിവേഴ്സിറ്റി ബിരുദ പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ ഒരു കുട്ടിക്കും ഹെൻട്രി ഓസ്റ്റിൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ കൗൺസിലർ അവാർഡുകൾ വടുതല സെൻ്റ്. ആൻ്റണീസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ ചടങ്ങിൽ വച്ച് സമ്മാനിച്ചു. കൗൺസിലർ ഹെൻട്രി ഓസ്റ്റിൻ അധ്യക്ഷത വഹിച്ച ചടങ്ങ് മിസ്റ്റർ യൂണിവേഴ്സ് ചിത്തരേശ് നടേശൻ ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ എഡ്രാക്ക് മേഖല സെക്രട്ടറി ലിബിൻ ജോർജ് , കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് സി.ജെ.ജോർജ് , മുൻ കൗൺസിലർ ജോസഫ് ആൻ്റണി , സനൽ നെടിയതറ, നിവിൻ ഫെഡ്റിക്ക്, റെജി ജോസ് , ജെഫിൻ ജസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു.

LifeKochi Web Desk | Sept. 28, 2021, 5:31 p.m. | Pachalam