.

പള്ളുരുത്തി : നിലയില്ലാ കയത്തിൽ പതിച്ച ശിവശങ്കരന് രക്ഷകനായത് കൂട്ടുകാരൻ ഹാർദ്ദിക്, ഇരുവരെയും ജീവിതത്തിലേക്ക് പിടിച്ചുയർത്തി നയന.

പള്ളുരുത്തി: സൈക്കിളുമായി തോട്ടിൽ വീണ 12 വയസുകാരൻ പെരുമ്പടപ്പ് സ്വദേശി റോഷൻ കുമാറിന്റെ മകൻ ശിവശങ്കരനെയാണ് അയൽവാസിയായ ഡാനിയലിന്റെ മകൻ ഹാർദിക് രക്ഷപ്പെടുത്തിയത്. ശിവശങ്കരന്റെയും ഹാർദ്ദിക്കിന്റെയും മുന്നിൽ ഒരു ദേവതയുടെ രൂപമാണ് ഇപ്പോൾ നയനക്ക്. നയനയുടെ കാലിൽ പിടിച്ച് ജീവിതത്തിലേക്ക് ഉയർന്നുപൊങ്ങിയിരിക്കുകയാണ് ഈ ആത്മമിത്രങ്ങൾ പഷ്ണിത്തോട് - കുമ്പളങ്ങി കായലിന്റെ കൈത്തോട്ടിലേക്ക് വീണ് മുങ്ങിത്താഴ്ന്ന ശിവശങ്കരനെ രക്ഷിക്കാനാണ് കൂട്ടുകാരനായ ഹാർദ്ദിക് ജീവൻ പണയം വെച്ച് വെള്ളത്തിലേക്ക് ചാടിയത്. വെള്ളിയാഴ്ച വൈകിട്ടാണ് ശങ്കുതറ ലൈനിൽ കായലിലേക്ക് ബന്ധപ്പെട്ട് കിടക്കുന്ന കൈത്തോടിന്റെ കുറുകെയുള്ള നടപ്പാതയിലൂടെ സൈക്കിളിൽ വരികയായിരുന്ന ശിവശങ്കരൻ തോട്ടിലേക്ക് വീണത്. ശിവശങ്കരനെ രക്ഷിക്കുവാനായി ഹാർദ്ദിക്ക് എന്ന വിളി കേട്ട് കൂട്ടുകാരൻ ഹാർദിക് വെള്ളത്തിലേക്ക് മറ്റൊന്നും ആലോചിക്കാതെ എടുത്തുചാടി. ശിവശങ്കരന്റെ കയ്യിൽ പിടികിട്ടിയെങ്കിലും നീന്തൽ അറിയാത്ത കുഞ്ഞുങ്ങൾ കായലിൽ മുങ്ങിത്താഴ്ന്നു ഹാർട്ടിക് ചാടുന്നത് കണ്ട് ഓടിയെത്തിയ നയന എന്ന 18 കാരി നടപ്പാതയിൽ ഇരുന്ന് കുഞ്ഞിന് നേരെ കാൽ നീട്ടി കൊടുക്കുകയായിരുന്നു. കാലിൽ പിടികിട്ടിയപ്പോൾ ഉയർന്ന ഹാർദിക് വലം കയ്യിൽ ശിവശങ്കരന്റെ കരവും വിടാതെ മുറുകെ പിടിച്ചിരുന്നു. രഞ്ജിത്ത് മാസ്റ്റർ കൗൺസിലർ, റോഷൻ കുമാർ ശിവശങ്കറിൻ്റെ പിതാവ്, ഹാർദ്ദിക്, നയന, ശിവശങ്കർ, കുഞ്ഞുമോൻ പ്രദേശവാസി എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Aug. 7, 2022, 4:15 p.m. | Palluruthy