.

പള്ളുരുത്തി : പള്ളുരുത്തി മണ്ഡലം സർവീസ് സഹകരണ ബാങ്കിൻറെ ആഭിമുഖ്യത്തിൽ വേനൽചൂടിൽ നിന്ന് ആശ്വാസമേകുന്നതിന് തണ്ണീർപന്തൽ ആരംഭിച്ചു.

പള്ളുരുത്തി : കുമ്പളങ്ങി വഴിയിലുള്ള ബാങ്ക് ഹെഡ് ഓഫീസ് മന്ദിരത്തിന് മുന്നിലാണ് തണ്ണീർപ്പന്തൽ ആരംഭിച്ചിരിക്കുന്നത്. ബാങ്ക് പ്രസിഡൻറ് കെ പി സെൽവൻ തണ്ണീർപ്പന്തൽ ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗങ്ങളായ എ പി റഷീദ്, സി ആർ ബിജു, ഹേമ ജയരാജ്, വി ജെ അഗസ്റ്റിൻ, ടി ജെ സീസർ, പ്രസന്ന പ്രാൺ, ബാങ്ക് സെക്രട്ടറി കെ എം നജുമ എന്നിവർ പങ്കെടുത്തു. വേനൽക്കാലം തീരുന്നത് വരെ തണ്ണീർപ്പന്തൽ പ്രവർത്തിക്കുമെന്ന് ബാങ്ക് പ്രസിഡൻറ് അറിയിച്ചു. സംഭാരം, തണ്ണിമത്തൻ, നാരങ്ങ വെള്ളം തുടങ്ങിയവയാണ് തണ്ണീർപ്പന്തലിൽ വിതരണം ചെയ്യുന്നത്. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 17, 2023, 8:40 p.m. | Palluruthy