.

പള്ളുരുത്തി : പേരാലിൻ്റെ വേരുകൾ മനോഹരമായ ശില്പമാക്കി മാറ്റി വിപിൻ മാസ്റ്റർ.

പള്ളുരുത്തി : എസ്.ഡി.പി.വൈ. ഗേൾസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ മതിലിനോട് ചേർന്ന് വളർന്നു കയറിയ പേരാലിൻ്റെ ശിഖരങ്ങൾ വെട്ടിമാറ്റി വേരുകൾ മനോഹരമായ ശില്പങ്ങൾ ആക്കി മാറ്റി കുട്ടികൾക്ക് ആസ്വാദ്യകരം ആക്കിയിരിക്കുകയാണ് സ്കൂളിലെ സംഗീത അധ്യാപകൻ വിപിൻ മാസ്റ്ററും സഹപ്രവർത്തകരും. പ്രകൃതി സൗഹൃദ വിദ്യാലയ അന്തരീക്ഷം സൃഷ്ടിക്കുകയും കുട്ടികൾക്ക് മാനസീക ഉല്ലാസ അന്തരീക്ഷം ഉണ്ടാക്കുകയുമാണ് ഇതിലൂടെ ചെയ്തിരിക്കുന്നതെന്ന് വിദ്യാർത്ഥികളും അദ്ധ്യാപകരും ലൈഫ്കൊച്ചിയോടു പറഞ്ഞു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Dec. 9, 2021, 5:02 p.m. | Palluruthy