.

പറവൂർ: വിവാഹ ജീവിതത്തിന്റെ സിൽവർ ജൂബിലി നിറവിൽ ബിജോയ്- ജിജി ദമ്പതികൾ..

പറവൂർ: വടക്കൻ പറവൂർ ടൗൺ ഹാളിനു സമീപം സ്രാമ്പിക്കൽ ആന്റു ബിജോയിയുടേയും ജിജിയുടേയും വിവാഹത്തിന്റെ 25-ാം വർഷം ആഘോഷിച്ചു. ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ രണ്ട് അയൽ വീട്ടുകാരും കുട്ടികളും ചേർന്നാണ് വളരെ ലളിതമായ ആഘോഷം നടത്തിയത്. പറവൂരിലെ മാധ്യമ -സാംസ്ക്കാരിക പ്രവർത്തകനാണ് ബിജോയ് സ്രാമ്പിക്കൽ, ജിജി ബിജോയ് അധ്യാപികയുമാണ്. മകൻ ആരോൺ, മകൾ മരിയ, അയൽവാസികളായ അഗസ്റ്റിൻ ഇടക്കൂട്ടത്തിൽ, ടോമി ആക്കനത്ത്, ഡോ. ആൻമേരി, ജെയിൻമേരി എന്നിവരും ബിജോയും ജിജിയും ലൈഫ്കൊച്ചിയോട് വിശേഷങ്ങൾ പങ്കവെക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്. വാർത്തകൾ ഉടൻ ലഭിക്കുവാൻ ലൈഫ്കൊച്ചി ആപ്പുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ്സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുക

LifeKochi Web Desk | Jan. 24, 2022, 3:54 p.m. | Paravoor North