.

പെരുമ്പാവൂർ : മിനി സിവിൽ സ്റ്റേഷനിൽ തണ്ണീർ പന്തൽ ഒരുക്കി സർക്കാർ ജീവനക്കാരുടെ സഹകരണ സംഘം.

പെരുമ്പാവൂർ : വെയിലിന്റെ കാഠിന്യത്തിൽ ബുദ്ധിമുട്ടുന്ന പൊതുജനങ്ങൾക്ക് ആശ്വാസമേകാൻ സംസ്ഥാന സർക്കാർ നിർദേശ പ്രകാരം പെരുമ്പാവൂർ ഗവ. സെർവന്റസ്‌ സഹകരണ സംഘം പെരുമ്പാവൂർ മിനി സിവിൽ സ്റ്റേഷനിൽ തണ്ണീർപന്തൽ ആരംഭിച്ചു. സംഘം പ്രസിഡന്റ് എൻ.എം രാജേഷ് ഉദ്ഘാടനം നടത്തി. യോഗത്തിൽ ബോർഡ് മെമ്പർമാരായ ലിജോ ജോസ്, കെ.ആർ.സുധാകരൻ, MR ദീപ കുന്നത്തുനാട് സഹകരണ അസി. രജിസ്ട്രാർ ഓഡിറ്റ് ഡയറക്ടർ സി.പി. രമ എന്നിവർ സംസാരിച്ചു. തണ്ണിമത്തൻ, ഒആർഎസ്, മോരും വെള്ളം എന്നിവ തണ്ണീർ പന്തലിൽ സജ്ജമാക്കിയിട്ടുണ്ട്. സംഘം പ്രസിഡന്റ് എൻ.എം രാജേഷ്, ഷാജൻ കുര്യാക്കോസ് ജോ.സെക്രട്ടറി എൻ ജി ഒ യൂണിയൻ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | March 20, 2023, 11:56 p.m. | Perumbavoor