.

പെരുമ്പാവൂർ : ലൈഫ്കൊച്ചിയുടെ വാർത്തയെ തുടർന്ന് മാലിന്യം നീക്കം ചെയ്ത് ചെടികൾ വച്ചു പിടിപ്പിച്ച് നഗരസഭ.

പെരുമ്പാവൂർ : ലൈഫ്കൊച്ചിയുടെ വാർത്തയെ തുടർന്ന് മാലിന്യം നീക്കം ചെയ്ത് ചെടികൾ വച്ചു പിടിപ്പിച്ച് പെരുമ്പാവൂർ നഗരസഭ. കഴിഞ്ഞ മാർച്ച് 21 നാണ് ലൈഫ്കൊച്ചി വാർത്ത ചെയ്തത്. പെരുമ്പാവൂർ കെ എസ് ആർ ടി സി റോഡിൽ ട്രാൻസ്ഫോമറിനു ചുറ്റും മാലിന്യം കുന്നു കൂടി കിടക്കുന്നതുമായി ബന്ധപ്പെട്ട് സി പി എം നേതാവ് കെ ഇ നൗഷാദിന്റെ ആരോപണവും അതിന് നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ രാമകൃഷ്ണന്റെ മറുപടിയുമായിരുന്നു വാർത്ത. ഇപ്പോൾ ആ മാലിന്യങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽ നീക്കം ചെയ്ത് പ്രദേശത്തെ വ്യാപാരികളുടെ സഹകരണത്തോടെ ചെടികൾ വച്ചു പിടിപ്പിച്ചിരിക്കുന്നു. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ രാമകൃഷ്ണൻ, ഹെൽത്ത് സൂപ്പർ കെ പി സുബൈർ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | May 11, 2022, 6:05 p.m. | Perumbavoor