.

പെരുമ്പാവൂർ : ഗവ.ബോയ്സ് എൽ പി സ്കൂൾ 89-ാം വാർഷീകാഘോഷം നടന്നു.

പെരുമ്പാവൂർ : പ്രധാന അധ്യാപിക സി ആർ മായാദേവി, പാർടൈം മീനിയൽ അമ്മിണി കെ എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനനവും നടന്നു. നഗരസഭ ചെയർമാൻ ബിജു ജോൺ ജേക്കബ് യോഗം ഉദ്ഘാടനം ചെയ്തു. എം എൽ എ എൽദോസ് കുന്നപ്പിള്ളി മുഖ്യ പ്രഭാഷണം നടത്തി. പ്രശസ്ത സിനിമാ താരം സുമേഷ് ചന്ദ്രൻ വിശിഷ്ടാതിഥിയായിരുന്നു. പി ടി എ പ്രസിഡന്റ് ജി സുനിൽകുമാർ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക സി ആർ മായാദേവി സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ഷാഹിദ ഇ എം റിപ്പോർട്ട് അവതരിപ്പിച്ചു. പോൾ പാത്തിക്കൽ നഗരസഭ കൗൺസിലർ, വി രമ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, വൈസ് പ്രസിഡന്റ് ശ്യാം കൃഷ്ണൻ, മാതൃസംഗമം ചെയർ പേഴ്സൺ അമ്പിളി ജീബു, സ്കൂളിൽ നിന്നും റിട്ടയർ ചെയ്ത പ്രധാന അധ്യാപികമാർ, മുൻ അധ്യാപകർ, അധ്യാപകർ, പി ടി എ, എം പി ടി എ അംഗങ്ങൾ, രക്ഷാകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | March 18, 2023, 8:50 p.m. | Perumbavoor