.

പെരുമ്പാവൂർ : അശ്വതി എൻ വി യുടെ രണ്ടാമത്തെ പുസ്തകം 'കുഞ്ഞോന്റെ അക്ഷരമിഠായി' യുടെ പ്രകാശനം എം എൽ എ അഡ്വ.പി വി ശ്രീനിജൻ എം എൽ എ നിർവ്വഹിച്ചു.

പെരുമ്പാവൂർ : അറിവിന്റെ ആദ്യാക്ഷരങ്ങൾ പുസ്തകമാക്കി മലയാള അധ്യാപിക. കുറുപ്പംപടി സെന്റ് മേരീസ് പബ്ലിക് സ്കൂളിലെ മലയാള അധ്യാപിക അശ്വതി എൻ വി യുടെ രണ്ടാമത്തെ പുസ്തകം 'കുഞ്ഞോന്റെ അക്ഷരമിഠായി' യുടെ പ്രകാശനം സ്കൂൾ അങ്കണത്തിൽ കുന്നത്തുനാട് എം എൽ എ അഡ്വ.പി വി ശ്രീനിജൻ എം എൽ എ നിർവ്വഹിച്ചു. കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രൽ അസിസ്റ്റന്റ് വികാരി റവ.ഫാ.ജോബ് വെള്ളാഞ്ഞിയിൽ പുസ്തകം ഏറ്റുവാങ്ങി. ട്രസ്റ്റ് ചെയർമാൻ ബാബു പോൾ അധ്യക്ഷനായ ചടങ്ങിൽ, സ്കൂൾ മാനേജർ എൽദോ മത്തായി സ്വാഗതം പറഞ്ഞു. വിദ്യാർത്ഥിനി അന്ന കെ ബി കവിത അവതരിപ്പിച്ചു. ട്രസ്റ്റ് സെക്രട്ടറി ഫ്രജിൻ പോൾ, സെന്റ് കുരിയാക്കോസ് കോളേജ് മാനേജർ ബെന്നി വർഗ്ഗീസ്, സ്കൂൾ പ്രിൻസിപ്പാൾ ബിന്ദു കുര്യൻ, വിദ്യാർത്ഥിനി ആൻസി തങ്കച്ചൻ, സീനിയർ അസിസ്റ്റന്റ് ഷീജ കുര്യാക്കോസ് എന്നിവർ സംസാരിച്ചു. അശ്വതി എൻ വി നന്ദി രേഖപ്പെടുത്തി. സ്കൂൾ അദ്ധ്യാപകർ , അനദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. അക്ഷരങ്ങളും, വാക്കുകളും കുട്ടികൾക്ക് എളുപ്പത്തിൽ പഠിക്കാൻ കഴിയുന്ന രീതിയിൽ മലയാള അക്ഷരമാലയെ കോർത്തിണക്കി തയ്യാറാക്കിയ പുസ്തകം പുതു തലമുറക്ക് മുതൽകൂട്ടായി മാറുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | June 24, 2022, 10:40 p.m. | Perumbavoor