.

പെരുമ്പാവൂർ : സ്നേഹ സ്പർശം വാട്സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഭിന്ന ശേഷിക്കാർക്കുള്ള റംസാൻ റീലീഫ് കിറ്റുകൾ വിതരണം ചെയ്തു.

പെരുമ്പാവൂർ : പരിമിതികളിൽ തളരാതെ ജീവിതം വിജയകരമായി മുന്നോട്ട് നയിക്കുന്ന ദിനാസ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സ്നേഹ സ്പർശം വാട്സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഭിന്ന ശേഷിക്കാർക്കുള്ള റംസാൻ റീലീഫ് കിറ്റുകൾ വിതരണം ചെയ്തു. പട്ടാൽ പെരിയാർ വാലി ക്ലബ് അങ്കണത്തിൽ നടന്ന ചടങ്ങ് നഗരസഭ ചെയർമാൻ ബിജു ജോൺ ജേക്കബ് ഉദ്ഘാടനം ചെയ്തു. പരിമിതികൾ മറികടന്നു ആലുവ പുഴ നീന്തി കടന്ന് പ്രശസ്തനായ രതീഷ് ആലുവ മുഖ്യ അതിഥിയായിരുന്നു. പൊതുപ്രവർത്തകനായ ഇക്ബാൽ കരുമക്കാട്ടു അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ കൗൺസിലർമാരായ ഷീബ ബേബി, നൗഷാദ് കെ ബി തുടങ്ങിയവർ സംസാരിച്ചു. ഫിറോസ്, സുഹൈൽ, ഷാനവാസ്, സുൽഫി, നൗഷാദ് റാഡോ, അശ്വിൻ തുടങ്ങിയവർ പങ്കെടുത്തു. വരും കാലങ്ങളിലും സഹജീവികൾക്ക് കൈത്താങ്ങാവാൻ ദിനാസിനും അദ്ദേഹത്തിന്റെ കൂട്ടായ്മക്കും സാധിക്കട്ടെ എന്ന് ലൈഫ്കൊച്ചി ആശംസിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | March 19, 2023, 9:20 p.m. | Perumbavoor