.

പെരുമ്പാവൂർ : പ്ലാസ്റ്റിക് റീസൈക്ലിങ് ഇൻ്റസ്ട്രീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം നടന്നു.

പെരുമ്പാവൂർ : പ്ലാസ്റ്റിക് മാലിന്യം ആകാതെ കാക്കുന്നവരാണ് റീസൈക്ലി൦ഗ് മേഖലയിലുള്ളവർ, അവരുടെ സേവനം മഹത്തരമാണെന്ന് സെൻറർ ഫോർ എൻവയൺമെൻറ് ഡെവലപ്മെൻറ് പ്രോഗ്രാം ഡയറക്ടർ ദിലീപ്കുമാ൪ എം പറഞ്ഞു . പ്ലാസ്റ്റിക് റീസൈക്ലിങ് ഇൻ്റസ്ട്രീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ പഞ്ചായത്തിലും ഒരു റീസൈക്ലിങ് യൂണിറ്റ് നിർബന്ധമായും ഉണ്ടാകേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി. എ. നജീബ് പറഞ്ഞു . അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് സിയാദ് സി. അലി അധ്യക്ഷത വഹിച്ചു. കെ.എസ്. ദിനേശ്, ജെ.എ൦. വിവേക്, സുജിത്ത് കരുൺ, അബ്ദുൾ നാസ൪, ടി.എ.ഹസൻ, ഉമ്മ൪ കോട്ടയിൽ, ടി.വി. എൽദോസ്, ടി. എ.അനൂപ്, പി.പി.അലി, അബ്ദുൾ സമദ് , ഷെഫീഖ് സുൽത്താൻ തുടങ്ങിയവ൪ പ്രസ൦ഗിച്ചു. പുതിയ സ൦സ്ഥാന ഭാരവാഹികളായി സിയാദ് സി. അലി പ്രസിഡൻ്റ്, അനീഷ് മുഹമ്മദ് സെക്രട്ടറി, തോംസൺ സക്കറിയ, അഷ്റഫ് തിരൂർ വൈസ് പ്രസിഡൻ്റ്മാ൪, ഷെഫീഖ് സുൽത്താൻ, കെ.കെ.സുധീഷ് ഷൊർണൂർ ജോ.സെക്രട്ടറിമാ൪, ടി.വി. എൽദോ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | May 25, 2022, 9:26 p.m. | Perumbavoor