.

പുത്തൻവേലിക്കര : കൃഷിഭവനിൽ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം. പി ജോസ് തൈ നൽകി ഉദ്ഘാടനം നിർവഹിച്ചു.

പുത്തൻവേലിക്കര : കൃഷിഭവനും പുത്തൻവേലിക്കര ഗ്രാമപഞ്ചായത്തും അഗ്രോ സർവീസ് സെന്ററും സംയുക്‌തമായി സംഘടിപ്പിച്ച ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി. 4,5,6 തീയതികളിലാണ് ചന്ത നടത്തുന്നത്. പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം. പി ജോസ് തൈ നൽകി ഉദ്ഘാടനം നിർവഹിച്ചു. വിവിധയിനം പച്ചക്കറി തൈകൾ, ഫലവൃഷങ്ങൾ, പൂച്ചെടികൾ, വളങ്ങൾ, എന്നിവ വിൽപ്പനയ്ക്കായ് എത്തിയിട്ടുണ്ട്. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡ്യൂയി ജോൺ, പഞ്ചായത്ത്‌ സെക്രട്ടറി ഷിബു എം കെ, കൃഷി ഓഫീസർ അമിത കെ ജോർജ്, വാർഡ് മെമ്പർമാരായ അനോഷ്, രജനി, കൃഷിഭവനിലെ സ്റ്റാഫുകൾ, രാഷ്ട്രീയ പ്രവർത്തകർ എന്നിവർ പങ്കുചേർന്നു. പുത്തൻവേലിക്കര പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എം പി ജോസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡ്യൂയി ജോൺ, പഞ്ചായത്ത്‌ സെക്രട്ടറി ഷിബു എം കെ, കൃഷി ഓഫീസർ അമിത കെ ജോർജ് തുടങ്ങിയവർ ലൈഫ്കൊച്ചിയോട് സംസാരിച്ചു. വാർത്തയുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ സിമി ബിജു

LifeKochi Web Desk | July 4, 2022, 9:30 p.m. | Puthenvelikara