.

രായമംഗലം : ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ 20 വാർഡുകളിലെ കുളങ്ങൾ, ചിറകൾ എന്നിവടങ്ങളിലായി കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.

രായമംഗലം : ഭക്ഷ്യ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ കേരള ഗവ. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി രായമംഗലം ഗ്രാമ പഞ്ചായത്തിലെ 20 വാർഡുകളിലെ കുളങ്ങൾ, ചിറകൾ എന്നിവടങ്ങളിലായി കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പഞ്ചായത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എൻ പി അജയകുമാർ മീൻ കുഞ്ഞുകളുടെ വിതരണം ഉദ്ഘാടനം ചെയ്തു. ജോയ് പൂണേലി, മിനി ജോയ്, ടിൻസി ബാബു, പി വി ചെറിയാൻ, ഫെബിൽ എം കെ, കുര്യൻ പോൾ, ഫിഷറീസ് കോർഡിനേറ്റർ ജയരാജ്, പഞ്ചായത്ത് തല കോർഡിനേറ്റർ ബിജു മാർക്കോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | March 19, 2023, 9:08 p.m. | Rayamangalam