.

#perumbavoor news

പെരുമ്പാവൂർ: ടി.എൻ. അശോക് കുമാറിന്റെ മകൾ ഡോ. അഞ്ജലിയുടെയും ഡോ. രാഹുലിന്റെയും വിവാഹിത്തിനൊപ്പം അമൃതയുടേയും അഖിലിന്റെയും വിവാഹം...

പെരുമ്പാവൂരിലെ പ്രമുഖ വ്യവസായിയും മുൻ നഗരസഭാ കൗൺസിലറുമായ ടി.എൻ. അശോക് കുമാറിന്റെ മകൾ ഡോ. അഞ്ജലിയും ഡോ. രാഹുലും തമ്മിലുള്ള വിവാഹം പെരുമ്പാവൂരിൽ നടന്നു. ഈ വിവാഹവേദിയിൽ വച്ച് അച്ഛനും അമ്മയുമില്ലാതെ അച്ഛമ്മ വളർത്തിയ മൂന്നു മക്കളിൽ ഇളയ കുട്ടിയായ അമൃതയും ആലുവ സ്വദേശിയായ അഖിലുമായുള്ള വിവാഹം നടത്തിക്കൊടുത്തു. ടി.എൻ. അശോക് കുമാർ ആണ് ഈ വിവാഹം നടത്തിക്കൊടുക്കുന്നത് എന്ന വിവരം ആ വിവാഹ വേദിയിൽ വച്ചാണ് രണ്ട് വധൂവരൻമാരും കുടുംബാംഗങ്ങളും അറിയുന്നത്. പൊതുപ്രവർത്തകനായ പി.സി. ബാബു ഈ വിവാഹത്തിന് നേതൃത്വം വഹിച്ചു.

LifeKochi Web Desk | Aug. 19, 2021, 10:05 p.m. | Perumbavoor