.

തേവര : ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും, IAG യും ചേർന്ന് പെരുമാനൂർ ജംഗ്ഷനിൽ തണ്ണീർപന്തലുകൾ ഒരുക്കി.

തേവര : J R S കോർപറേഷൻ സ്പോൺസർ ചെയ്ത തണ്ണീർ പന്തലിൽ തണ്ണീർ കുടവും, മോരുംവെള്ളം വിതരണവും എറണാകുളം സൗത്ത് പോലീസ് സ്റ്റേഷൻ (SHO) C I ഫൈസൽ, KVVES തേവര യൂണിറ്റ് പ്രസിഡന്റ് ടോണി കാനാട്ടിനു നൽകി ഉദ്‌ഘാടനം നിർവഹിച്ചു. IAG ജില്ലാ കൺവീനർ T R ദേവൻ ആമുഖ പ്രസംഗം നടത്തി. കൗൺസിലർ ലതിക ടീച്ചർ, B S കോറി, ജോസഫ് പാലക്കാപ്പിള്ളി, KVVES ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ റസാക്ക്, IAG ജില്ലാ മെമ്പർ സലീം ഇടപ്പള്ളി, താലൂക്ക് എക്സിക്ക്കൂട്ടീവ് സിജു എന്നിവർ ആശംസകൾ പറഞ്ഞു. IAG കണയന്നൂർ താലൂക്ക് കൺവീനർ K Y നവാസ് സ്വാഗതവും, എക്സിക്യൂട്ടീവ് മെമ്പർ സജിത് ജെ പാലക്കാപ്പിള്ളി നന്ദിയും പറഞ്ഞു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിഹാബ്.

LifeKochi Web Desk | April 18, 2023, 12:04 a.m. | Thevara