.

തേവര: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.എം. റോയ് അന്തരിച്ചു

തേവര: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെ.എം.റോയ് (82) അന്തരിച്ചു. ദീർഘനാളായി വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ കെപി വള്ളോൻ റോഡിലെ വസതിയിൽ ഉച്ചയ്ക്ക് മൂന്നരയോടെയാണ് അന്ത്യം. പത്രപ്രവര്‍ത്തകന്‍, കോളമിസ്റ്റ്, പ്രഭാഷകന്‍, അധ്യാപകന്‍, നോവലിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തമായിരുന്നു. സംസ്ക്കാരം നാളെ (19-08-2021) രാവിലെ 10.30ന് സംസ്ഥാന സർക്കാരിന്റെ ബഹുമതികളോടെ തേവര സെയിന്റ് ജോസഫ് പള്ളി (നൊവേന പള്ളി) യിൽ നടക്കും. ഭാര്യ: ലീല റോയ്. മക്കൾ: മനു റോയ്. സ്വപ്ന. ലൈഫ് കൊച്ചിയുടെ ആദരാഞ്ജലികൾ...

LifeKochi Web Desk | Sept. 18, 2021, 9:55 p.m. | Thevara