.

തേവര : സുധർമ സൂര്യോദയ സഭയുടെ ഒരുവർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾ എംഎൽഎ ടി ജെ വിനോദ് ഉദ്ഘാടനം ചെയ്തു

തേവര : സുധർമ സൂര്യോദയ സഭയുടെ ഒരുവർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾ എറണാകുളത്തിൻ്റെ എംഎൽഎ ടി ജെ വിനോദ് ഉദ്ഘാടനം ചെയ്തു, ജനറൽ കൺവീനർ രാം കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ സുധീർ സ്വാഗതം പറയുകയും, മുഖ്യ അതിഥിയായി കൊച്ചിൻ കോർപ്പറേഷൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ആർ റെനീഷ് സംസാരിച്ചു. ആശംസകൾ അർപ്പിച്ചുകൊണ്ട് 58ആം ഡിവിഷൻ കൗൺസിലർ ബെൻസി ബെന്നി, 29ആം ഡിവിഷൻ കൗൺസിലർ പത്മകുമാരി, 61ആം ഡിവിഷൻ കൗൺസിലർ ശശികല, 60ആം ഡിവിഷൻ കൗൺസിലർ ലതിക ടീച്ചർ, എ കെ ഡി എസ് ജില്ലാ പ്രസിഡണ്ട് കെ വി സാബു, എസ് എച്ച് സി എം ഐ പ്രിയോർ ഫാദർ പൗലോസ് കിടങ്ങിൽ ,സെന്റ് ജോസഫ് ചർച്ച് വികാരി ഫാദർ ജോജി കുത്തുകാട്ടു, തേവര അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് ടോമി കാനാട്ട്, തേവര ശ്രീ നാരായണ സേവ സഭാ പ്രസിഡന്റ് ടികെ മണി, തേവര ജുമാ മസ്ജിദ് സെക്രട്ടറി ബഷീർ, സേവാ എസ് ടി സമിതി പ്രസിഡണ്ട് ലൈല സുബ്രഹ്മണ്യൻ എന്നിവർ ആശംസകൾ നേർന്നു സുധർമ സൂര്യോദയ സഭ സെക്രട്ടറി രഞ്ജിത്ത് കൃതജ്ഞത രേഖപ്പെടുത്തി. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് എസ് എസ് സഭാ മഹിളാ സമാജത്തിൻ്റെ മെഗാ തിരുവാതിര കളി സംഘടിപ്പിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സുബീഷ് ലാൽ.

LifeKochi Web Desk | May 24, 2022, 10:51 p.m. | Thevara