.

തോപ്പുംപടി : കോൺഗ്രസിനെ തോൽപിക്കാൻ കോൺഗ്രസുകാരനായ കെ വി തോമസ്

തോപ്പുംപടി : ഇടതു പക്ഷ സ്ഥാനാർഥിയായ ജോ ജോസഫിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനിറങ്ങുമെന്ന് മുൻ മന്ത്രി കെ വി തോമസ്. നാളെ നടക്കുന്ന ഇടതു മുന്നണിയുടെ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പ്രചാരണ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലും തുടർന്നുള്ള ദിവസങ്ങളിലെ പ്രചാരണ പരിപാടികളിലും പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. "കോൺഗ്രസിൽ നിന്നും പുറത്താക്കാൻ കഴിയുമെങ്കിൽ പുറത്താക്കട്ടെ" എന്ന് വെല്ലുവിളിക്കാനും കെ വി തോമസ് മറന്നില്ല. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | May 11, 2022, 4:51 p.m. | Thoppumpady