.

തോപ്പുംപടി: തെളിമ പദ്ധതിയുടെ ഭാഗമായി റേഷൻ കടകളിൽ ഡ്രോപ് ബോക്സ് സംവിധാനം നിലവിൽ വന്നു

തോപ്പുംപടി: റേഷൻ കടയുടെ പ്രവർത്തനം സംബന്ധിച്ച പരാതികൾ ഉൾപ്പടെ പൊതുജനങ്ങൾക്ക് അറിയിക്കാൻ സംസ്ഥാനത്തെ പതിനായിരത്തില്പരം റേഷൻ കടകളിൽ ഡ്രോപ് ബോക്സ് സംവിധാനം നിലവിൽ വന്നു. സിവിൽ സപ്ലൈസ് വകുപ്പിന്റെ തെളിമ പദ്ധതിയുടെ ഭാഗമായാണ് നടപടി. റേഷൻ കാർഡുമായി ബന്ധപ്പെട്ട അപേക്ഷകൾ, നിർദേശങ്ങൾ, റേഷൻ കട വഴി വിതരണം ചെയ്യുന്ന സാധനങ്ങളുടെ ഗുണനിലവാരവുമായി ബന്ധപ്പെട്ട പരാതികൾ തുടങ്ങിയവ ഈ പെട്ടിയിൽ ഇടാം. സംസ്ഥാന സർക്കാരിന്റെ ഈ പദ്ധതിയെ കുറിച്ച് കൊച്ചി താലൂക്ക് സപ്ലൈ ഓഫീസർ ശോഭ ടി, കൊച്ചി സിറ്റി റേഷനിംഗ് ഓഫീസർ ബൽരാജ് ആർ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്‌ജൻ റിബലോ.

LifeKochi Web Desk | Nov. 23, 2021, 7:28 p.m. | Thoppumpady