.

വടുതല: ആരോഗ്യമുള്ള ജനതയ്ക്കായി യെസ് ടു ഹെൽത്ത് യെസ് ടു ലൈഫ് പദ്ധതിക്ക് തുടക്കം കുറിച്ചു

വടുതല: ആരോഗ്യമുള്ള ഐശ്വര്യമുള്ള ഒരു ജനതയെ വാർത്തെടുക്കുക എന്ന ഉദ്ദേശത്തോടെ യെസ് ടു ഹെൽത്ത് യെസ് ടു ലൈഫ് എന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് എറണാകുളം ചിറ്റൂർ വടുതലയിലുള്ള ആർച്ച് ബിഷപ്പ് അട്ടിപ്പേറ്റി പബ്ലിക് സ്കൂൾ. പദ്ധതിയുടെ ഉദ്ഘാടന കർമ്മം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു. എംപി ഹൈബി ഈഡൻ, എംഎൽഎ ടിജെ വിനോദ്, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് കൗൺസിലർ ഹെൻട്രി ഓസ്റ്റിൻ, മേഖല ഉപഡയറക്ടർ ഇൻഫർമേഷൻ ചന്ദ്രഹാസൻ വടുതല എന്നിവർ പരിപാടിയിൽ പങ്കെടുത്തു. സ്കൂൾ മാനേജർ ഫാദർ ഷിബു സേവ്യർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ലിസി പിഎയും അദ്ധ്യാപകരും വിദ്യാർത്ഥി പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു. സ്കൂൾ മാനേജർ ഫാദർ ഷിബു സേവ്യർ, വിദ്യാർത്ഥി അൽഫോൺസ് എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിഹാബ്. വാർത്തകൾ ഉടൻ ലഭിക്കുവാൻ ലൈഫ്കൊച്ചി ആപ്പുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ്സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുക.

LifeKochi Web Desk | Jan. 20, 2022, 8:13 p.m. | Vaduthala