.

കോതമം​ഗലം: വെെവിധ്യമാർന്ന വിഭവങ്ങളൊരുക്കി റോയൽ ബേക്കേഴ്സ് & ഫുഡ് കോർട്ട് നവീകരിച്ച് പ്രവർത്തനം ആരംഭിച്ചു

കോതമം​ഗലം: ചെറുവട്ടൂരിൽ ഒരു വർഷമായി പ്രവർത്തിച്ചുവരുന്ന റോയൽ ബേക്കേഴ്സ് & ഫുഡ് കോർട്ട് നവീകരിച്ച് പ്രവർത്തനം ആരംഭിച്ചു. ജനുവരി 21 വെളളിയാഴ്ച വെെകിട്ട് 4 മണിക്ക് എം.എൽ.എ ആ​ന്റണി ജോൺ ഉദ്ഘാടനം നിർവഹിച്ചു. അറേബ്യൻ-നാടൻ ഭക്ഷണങ്ങളുടെ വെെവിധ്യമാർന്ന വിഭവങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കുഴിമന്തി, വാരിമന്തി, മട്ടൻമന്തി, ബ്രോസ്റ്റഡ് ചിക്കൻ എന്നിങ്ങനെ നിരവധി വിഭവങ്ങൾ ലഭ്യമാണ്. റോയൽ ​ഗ്രൂപ്പ് ചെയർമാൻ റ്റി.സി റഫീഖ് ആദ്യ വില്പന നടത്തി. റോയൽ ഫുഡ് കോർട്ട് & ബേക്കറി മാനേജിങ് പാർട്ണർ യാസർ കാവാട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.എ.എം ബഷീർ, നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എം മജീദ്, എഫ്.ഐ.റ്റി ചെയർമാൻ ആർ.അനിൽകുമാർ, പായിപ്ര ​ഗ്രാമപഞ്ചായത്ത് പ്രസിഡ​ന്റ് മാത്യൂസ് വർക്കി, കോതമംഗലം നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എ നൗഷാദ്, കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി എറണാകുളം ജില്ലാ വൈസ് പ്രസിഡൻറ് എം.യു അഷ്റഫ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ ട്രഷറർ അജ്മൽ ചക്കുങ്ങൽ, അറഫ ട്രസ്റ്റ് ചെയർമാൻ അസീസ് പാണ്ട്യാർപിള്ളി, ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലീം, നെല്ലിക്കുഴി ​ഗ്രാമപഞ്ചായത്ത് വെെസ് പ്രസ്ഡ​ന്റ് ശോഭ വിനയൻ, 18-ാം വാർഡ് മെമ്പർ ഷഹന ഷെരീഫ്, പൊതുപ്രവർത്തകൻ സലാം കാവാട്ട് ഉൾപ്പെടെ നിരവധി ജനപ്രതിനിധികളും വ്യാപാരികളും മറ്റു വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു. വിശേഷങ്ങളുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ പി.എച്ച് ഷിയാസ്. വാർത്തകൾ ഉടൻ ലഭിക്കുവാൻ ലൈഫ്കൊച്ചി ആപ്പുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ്സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുക.

LifeKochi Web Desk | Jan. 22, 2022, 6:17 p.m. | Kothamangalam