.

#Kothamangalam

#Protest

കോതമംഗലം: അഖിലേന്ത്യാ കിസാൻ സഭ കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി...

കോതമംഗലം: വന്യമൃഗങ്ങളുടെ ശല്യം മൂലം കർഷകർ അനുഭവിക്കുന്ന ദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ കിസാൻ സഭ കോതമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. കിസാൻസഭ ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ ഉദ്ഘാടനം ചെയ്തു. കർഷകരുടെ വിവിധ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് കോതമംഗലം ഡി.എഫ്.ഒയ്ക്ക് നിവേദനം നൽകി. കിസാൻ സഭ ജില്ലാ കൗൺസിൽ അം​ഗം എം.എസ്. അലിയാർ, കോതമം​ഗലം പ്രാദേശിക സെക്രട്ടറി നിധിൻ കുര്യൻ എന്നിവർ നേതൃത്വം നൽകി.

LifeKochi Web Desk | Aug. 14, 2021, 3:43 p.m. | Kothamangalam