.

#Local news

ആലുവ: സോദരർക്കൊരു റവന്യു കൈത്താങ്ങ്.

ആലുവ താലൂക്ക് സ്റ്റാഫ് വെൽഫെയർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വില്ലജ് ഓഫീസുകളിലെയും താലൂക്കിലെയും ജീവനക്കാർ ചേർന്ന് 120 നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. ആലുവ തഹസിൽദാർ സി.പി. സത്യപാലൻ നായർ ഉദ്ഘാടനം ചെയ്തു. ആലുവ ഭൂരേഖ തഹസിൽദാർ സുനിൽ മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് ക്വാർട്ടേഴ്‌സ് ഡെപ്യൂട്ടി തഹസിൽദാർ ഡിക്‌സി ഫ്രാൻസിസ്‌ മറ്റു ഡെപ്യൂട്ടി തഹസിൽദാർമാർ വില്ലേജിലെയും താലൂക്കിലെയും ജീവനക്കാർ പങ്കെടുത്തു.

LifeKochi Web Desk | Aug. 18, 2021, 11:07 p.m. | Aluva