.

ആലുവ: കാൻസർ രോഗികൾക്കു വിഗ്ഗ് ഉണ്ടാക്കാൻ വിദ്യാർഥികളും മാതാപിതാക്കളും അധ്യാപകരും മുടി ദാനം ചെയ്തു

ആലുവ: കാൻസർ രോഗം മൂലം മുടി നഷ്‌ടമായ രോഗികൾക്കു വിഗ്ഗ് ഉണ്ടാക്കാനായി വിദ്യാർഥികളും മാതാപിതാക്കളും അധ്യാപകരും മുടി ദാനം ചെയ്തു. സ്നേഹതീരം എന്ന സ്ഥാപനത്തിന്റെ കീഴിൽ നന്മ പ്രോജക്ടിന്റെ ഭാഗമായി " കേശദാനം മഹാദാനം " എന്ന പദ്ധതിക്കായാണ് മാതാപിതാക്കളും അധ്യാപകരും മുടി ദാനം ചെയ്തത്. നന്മ പ്രോഗ്രാം ഓഫീസർ സീനത്ത് പി എ, ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ സി പി ഒ ഗോഡ്സൺ സി .ജെ, ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ എ സി പി ഒ രജനി എസ്, ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ റോസ എം ജി എന്നിവർ ലൈഫ് കൊച്ചിയോട് സംസാരിച്ചു.

LifeKochi Web Desk | Sept. 3, 2021, 11:07 p.m. | Aluva