.

#edakochi news

ഇടക്കൊച്ചിയിൽ ആംബുലൻസ് സർവീസ് ആരംഭിച്ചു...

ഇടക്കൊച്ചി സർവീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ ആംബുലൻസ് സർവീസ് ആരംഭിച്ചു. നിയുക്ത എംഎൽഎ കെ. ബാബു ഫ്ലാഗ് ഓഫ് ചെയ്തു. ബാങ്ക് പ്രസിഡൻറ് ജോൺ റിബല്ലോ അദ്ധ്യക്ഷനായി. കൗൺസിലർമാരായ അഭിലാഷ് തോപ്പിൽ, ജീജ ടെൻസൻ, മുൻ കൗൺസിലർ പി.ഡി. സുരേഷ് എന്നിവർ പങ്കെടുത്തു. കോവിഡ് രോഗികളെ ആശുപത്രികളിൽ എത്തിക്കാനും മറ്റും ഏറെ സഹായകരമാകും ഈ സേവനം എന്ന് ബാങ്ക് സെക്രട്ടറി പി.ജെ. ഫ്രാൻസീസ് പറഞ്ഞു.

LifeKochi Web Desk | May 14, 2021, 3:36 p.m. | Edakochi