.

#paravoor news

#chendamangalam

ഗതകാല സ്മരണ പുതുക്കി ചേന്ദമംഗലം മാറ്റച്ചന്ത...

ചേന്ദമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാറ്റപ്പാടത്ത് വച്ചാണ് പഴയ കച്ചവട രീതിയെ ഓർമ്മിപ്പിക്കുംവിധം മാറ്റച്ചന്ത സംഘടിപ്പിച്ചിരിക്കുന്നത്. പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും കച്ചവടക്കാരും കർഷകരും മാറ്റച്ചന്തയിൽ പങ്കെടുക്കാനായി ഇവിടെ എത്താറുണ്ട്. എല്ലാ വർഷവും നടത്തിവന്നിരുന്ന മാറ്റച്ചന്ത കഴിഞ്ഞ വർഷം കോവിഡ് മൂലം നടത്താനായില്ല. എഴുത്തുകാരൻ സുനിൽ പി. ഇളയിടമാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘാടക സമിതിക്ക് രൂപം നൽകിയാണ് ഈ മാസം 11,12,13 തീയതികളിലായി പരിപാടി നടത്തുന്നത്.

LifeKochi Web Desk | April 11, 2021, 9:04 p.m. | Chendamangalam