.

#kumbalangy

അക്വിന മന്ത്രിക്ക് കത്തെഴുതി... എം.വി. രാമൻ റോഡിന് ശാപമോക്ഷം ലഭിക്കും...

കുമ്പളങ്ങി പഞ്ചായത്തിലെ എം.വി. രാമൻ റോഡിന്റെ ദുരവസ്ഥ കണ്ട് പ്രദേശ വാസിയായ അക്വിന റോസ് മേരി പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് കത്തെഴുതി. കുമ്പളങ്ങി പഞ്ചായത്തിൽ ഏറ്റവും ആദ്യം ടാറിങ് നടത്തിയ റോഡാണ് ഇത്. എന്നാൽ പിന്നീട് ഇതിന്റെ അറ്റകുറ്റപ്പണികൾ നടത്തിയില്ല. തൻ്റെ വീട്ടിലേക്ക് പോകാനുള്ള ഈ റോഡ് പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അക്വിന മന്ത്രിക്ക് കത്തെഴുതിയത്. ഉടൻ തന്നെ മന്ത്രിയുടെ ഓഫീസിൽ നിന്നും ഫോൺ വിളിയെത്തി. റോഡ് ഉടൻ നന്നാക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തു. വാർത്തയിലേക്ക്...

LifeKochi Web Desk | July 8, 2021, 10:06 p.m. | Kumbalangy