.

ഇലഞ്ഞിയിൽ വൻ കള്ളനോട്ട് വേട്ട; വീട്ടിൽ നിന്ന് വ്യാജ നോട്ടുകൾ പിടിച്ചെടുത്തു

ഇലഞ്ഞിയിൽ എടിഎസ്ന്റെയും ലോക്കൽ പോലീസിന്റെയും നേതൃത്വത്തിൽ വൻ കള്ളനോട്ട് വേട്ട. പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ വീട്ടിൽ നിന്നാണ് ലക്ഷങ്ങൾ വിലമതിക്കുന്ന കള്ളനോട്ടുകൾ പോലീസ് പിടിച്ചെടുത്തത്. അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് എറണാകുളം റൂറൽ എസ്.പി. കെ. കാർത്തിക് പറഞ്ഞു. സംഭവത്തെ കുറിച്ച് വാർഡ് മെമ്പർ ഷേർളി ജോയി ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു.

LifeKochi Web Desk | July 27, 2021, 3:30 p.m. | Elanji