.

കാറും ലോറിയും ബസ്സും.... കൊച്ചു രൂപങ്ങളുണ്ടാക്കി കൊച്ചുമിടുക്കൻ...

ലോക്ഡൗൺ കാലത്ത് ധാരാളം കലാകാരന്മാർ അവരുടെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരു കൊച്ചു കലാകാരനാണ് ശ്രീഹരി. കാർഡ് ബോർഡുകൾ കൊണ്ട് മിനിയേച്ചർ ആർട്ട് തീർക്കുന്ന തിരക്കിലാണ് ആലുവ സെറ്റിൽമെന്റ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ ശ്രീഹരി. മിനിയേച്ചർ ആർട്ടിന് പുറമെ ബോട്ടിൽ ആർട്ടും ശ്രീഹരിയുടെ ഇഷ്ട വിനോദമാണ്. വർക്ക്ഷോപ്പ് ജീവനക്കാരനായ അച്ഛൻ പ്രസന്നൻ എല്ലാവിധ പിന്തുണയുമായി ഒപ്പമുണ്ട്.

LifeKochi Web Desk | June 8, 2021, 2:19 p.m. | Karumalloor