.

#perumbavoor news

#sslc

പൊൻതിളക്കവുമായി പെൺപള്ളിക്കൂടം

290 കുട്ടികൾ എസ്എസ്എൽസി പരീക്ഷ എഴുതിയതിൽ 290 പേരും വിജയം കരസ്ഥമാക്കിയ പെരുമ്പാവൂർ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ ജില്ലയിൽ തന്നെ ശ്രദ്ധ നേടുകയാണ്. 136 ഓളം കുട്ടികൾക്ക് മുഴുവൻ A + കരസ്ഥമാക്കാനും സാധിച്ചു. എംഎൽഎ എൽദോസ് കുന്നപ്പിള്ളി സ്‌കൂളിലെത്തി വിജയികളെ അനുമോദിച്ചു. പെരുമ്പാവൂർ നഗരസഭ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ, സ്കൂൾ പ്രിൻസിപ്പാൾ എസ്. സുകു, പ്രധാന അധ്യാപിക ജി. ഉഷാകുമാരി, പി.ടി.എ. പ്രസിഡന്റ് ടി.എം. നസീർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

LifeKochi Web Desk | July 15, 2021, 5:31 p.m. | Perumbavoor