.

ചെല്ലാനം : കുടിവെള്ള ക്ഷാമം രൂക്ഷമായിട്ട് ചെല്ലാനത്ത് മൂന്നാഴ്ചയായി..പ്രതിക്ഷേധവുമായി ജനങ്ങൾ തെരുവിൽ.

ചെല്ലാനം : എറണാകുളം ജില്ലയുടെ തെക്കേയറ്റമായ ചെല്ലാനം തീരപ്രദേശത്ത് കുടിവെള്ളം കിട്ടാക്കനി ആയിട്ട് മൂന്നാഴ്ചക്കാലം പിന്നിട്ടിരിക്കുന്നു. ഒരുതുള്ളി വെള്ളം പോലും കിട്ടാതെ ജനം പരക്കം പായുകയാണ്. ചെല്ലാനം മാളികപറമ്പിലെ ജനങ്ങൾ ക്ഷമ നശിച്ച ഇന്ന് തീരദേശ ഹൈവേ ഉപരോധിച്ചു. പഞ്ചായത്ത് പ്രസിഡണ്ടും പഞ്ചായത്തിലെ മറ്റു മെമ്പർമാരും പോലീസ് ഉദ്യോഗസ്ഥരും ജനങ്ങളെ രമ്യതയിൽ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും അക്ഷമരായി ജനങ്ങൾ റോഡിൽ കുത്തിയിരുപ്പ് സമരം നടത്തി. അതിൻറെ ഫലമായി താൽക്കാലിക ആശ്വാസം എന്ന നിലയിൽ 6000 ലിറ്ററിന്റെ ഒരു ടാങ്കർ കൊണ്ടുവന്ന് ജനങ്ങളുടെ സമരം അവസാനിപ്പിച്ചു. കൂടുതൽ വെള്ളം എത്തിക്കാം എന്നുള്ള ഭരണാധികാരുടെ ഉറപ്പിന്മേൽ ജനങ്ങൾ പിരിഞ്ഞു പോയി. ചെല്ലാനം നിവാസികളായ പയസ്, മോളി, ട്രീസ, റീന, സാവിത്രി, ബിൻസി, ഫ്രീഡ, ചെല്ലാനം പഞ്ചായത്ത് മെമ്പർ സീമ ബിനോയ്, കെ.എൽ.ജോസഫ് പ്രസിഡൻറ് ചെല്ലാനം പഞ്ചായത്ത് പ്രസിഡൻ്റ് എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഡാനിയേൽ ആൻ്റണി.

LifeKochi Web Desk | Feb. 24, 2023, 12:09 a.m. | Chellanam