.

#chendamangalam

ചേന്ദമംഗലം: 1200 / 1200 മാർക്കും കരസ്ഥമാക്കി ഹെയ്റിൻ: അഭിനന്ദനവുമായി ചാത്തേടം സർവീസ് സഹകരണ ബാങ്ക്

ഹയർസെക്കണ്ടറി പരീക്ഷയിൽ 1200 / 1200 മാർക്കും കരസ്ഥമാക്കി ഹെയ്റിൻ ആൻ സോണി. ചാത്തേടം തുരുത്തിപ്പുറം കാച്ചപ്പിള്ളി വീട്ടിൽ അധ്യാപകരായ സോണി റാഫേലിന്റെയും മഞ്ജു സോണിയുടെയും മകളാണ് ഹെയ്റിൻ. മികച്ച വിജയം കരസ്ഥമാക്കിയ ഹെയ്റിനെ ചാത്തേടം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഫ്രാൻസിസ് വലിയപറമ്പിലിന്റെ നേതൃത്വത്തിൽ ആദരിച്ചു. മകളുടെ അഭിമാനകരമായ നേട്ടത്തിൽ സന്തോഷമുണ്ടെന്ന് ഹെയ്റിന്റെ പിതാവ് സോണി റാഫേൽ പറഞ്ഞു.

LifeKochi Web Desk | July 29, 2021, 4:25 p.m. | Chendamangalam