.

ഇടക്കൊച്ചി : KSSPU ഇടക്കൊച്ചി യൂണിറ്റ് ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പതാക ദിനം ആചരിച്ചു.

ഇടക്കൊച്ചി : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഇടക്കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തിൽ മാർച്ച് 20ന് ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ചുള്ള പതാകദിനം ആചരിച്ചു. പാവുമ്പായിമൂലയിൽ യൂണിറ്റ് പ്രസിഡൻറ് വി.ഡി. അമ്മിണി ടീച്ചർ പതാക ഉയർത്തി. തുടർന്ന് സെക്രട്ടറി എ. രാഘവൻ, ബ്ലോക്ക് കമ്മിറ്റിയംഗം പി.പി. ലീലാധരൻ എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 20, 2023, 4:30 p.m. | Edakochi