.

ഇടക്കൊച്ചി : പെൻഷൻ ഇപ്പോഴും കിട്ടാകനി - കെ ബാബു MLA

ഇടക്കൊച്ചി : ക്ഷേമപെൻഷൻ ആറുമാസവും ക്ഷേമനിധി പെൻഷൻ 13 മാസവും ഇപ്പോഴും കുടിശ്ശികയായിട്ടും തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ പറഞ്ഞു പറ്റിക്കുന്ന സർക്കാർ നിലപാട് തിരുത്തി പെൻഷനും ആനുകൂല്യങ്ങളും ഉടനടി വിതരണം ചെയ്യണമെന്ന് ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ തൃപ്പൂണിത്തുറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് കെ ബാബു എംഎൽഎ ആവശ്യപ്പെട്ടു. ധർണയിൽ അഡ്വ. K X സേവ്യർ, ജോൺ പഴേരി, അഭിലാഷ് തോപ്പിൽ, ജീജ ടെൻസൻ, പി ജെ റോയ്, പി ജെ ഫ്രാങ്ക്ലിൻ, എം എസ് സതീശൻ, പി ഇ ജോയ്, പി ബി ജോസി, ജോസഫ് നങ്കേരി, എ എക്സ് ജോയ്, പി എച്ച് സേവിയർ തുടങ്ങിയവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 21, 2024, 11:57 p.m. | Edakochi