.

#Local news

ഏലൂർ: നഗരസഭ കർഷക ദിനം ആചരിച്ചു

ഏലൂർ നഗരസഭ കെ.പി രാഘവൻ പിള്ള സ്മാരക ഹാളിൽ കർഷകദിനം ആചരിച്ചു. വ്യവസായ വകുപ്പുമന്ത്രി പി. രാജീവ് ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ച് വിവിധ മേഖലകളിൽ നിന്നും തെരഞ്ഞെടുത്ത കർഷകരെ ആദരിച്ചു. ചെയർമാൻ എ.ഡി. സുജിൽ അധ്യക്ഷനായി. ഏലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ഇ.കെ. സേതു ഉപഹാര വിതരണം നടത്തി. വൈസ് ചെയർപേഴ്സൺ ലീല ബാബു,സ്ഥിരം സമിതി അധ്യക്ഷരായ ടി.എം. ഷെനിൻ, അംബിക ചന്ദ്രൻ, പി.എ. ഷെറീഫ്, ദിവ്യ നോബി, പി.ബി. രാജേഷ്, കൗൺസിലർമാരായ പി.എം. അയൂബ്, എസ് ഷാജി, കൃഷി ഓഫീസർ അഞ്ജു മറിയം എബ്രഹാം, നഗരസഭ സെക്രട്ടറി പി.കെ സുബാഷ് തുടങ്ങിയവർ സംസാരിച്ചു

LifeKochi Web Desk | Aug. 20, 2021, 4:32 p.m. | Eloor