.

എറണാകുളം സെൻട്രൽ : ബ്രഹ്മപുരം മാലിന്യം, കൗൺസിൽ യോഗത്തിനെത്തിയ യുഡിഎഫ് കൗൺസിലർമാരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് പോലീസ് കമ്മീഷണർ ഓഫീസ് മാർച്ച് നടത്തി.

എറണാകുളം സെൻട്രൽ : ബ്രഹ്മപുരം മാലിന്യം കത്തിയ സംഭവത്തിൽ നടന്ന അടിയന്തര കൗൺസിൽ യോഗത്തിൽ യുഡിഎഫ് കൗൺസിലർമാരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ്, പോലീസ് കമ്മീഷണർ ഓഫീസ് മാർച്ച് നടത്തി. മാർച്ച് ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. ഡിസിസി ഓഫീസിൽ നിന്നും തുടങ്ങിയ പ്രതിഷേധ പ്രകടനം, കൊച്ചിൻ കോർപ്പറേഷൻ ഓഫീസിനു മുന്നിൽ വച്ച് പോലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ, കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്, കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ കെ. ബി. മുഹമ്മദ് കുട്ടി മാസ്റ്റർ എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സുബീഷ് ലാൽ.

LifeKochi Web Desk | March 14, 2023, 1:07 a.m. | Ernakulam Central