.

എറണാകുളം സൗത്ത് : വ്യാപാരി ബിനുവിൻ്റെ ആത്മഹത്യക്ക് കാരണക്കാരായ കർണാടക ബാങ്ക് മാനേജരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് KVVES ജില്ലാ കമ്മിറ്റി പ്രതിഷേധ റാലിയും ധർണ്ണയും നടത്തി.

എറണാകുളം സൗത്ത് : കർണാടക ബാങ്കിലേക്ക് KVVES എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ റാലിയും ധർണ്ണയും ജില്ലാ പ്രസിഡൻറ് പി സി ജേക്കബ് ഉദ്ഘാടനം ചെയ്തു ജില്ലാ വൈസ് പ്രസിഡൻറ് എം സി പോൾസൺ അധ്യക്ഷത വഹിച്ചു. വൈപ്പിൻ നിയോജക മണ്ഡലം പ്രസിഡൻറ് കെ ഗോപാലൻ, തൃപ്പൂണിത്തുറ നിയോജക മണ്ഡലം പ്രസിഡൻ്റ് സി വി മോൻസി, യൂത്ത് വിംഗ് ജില്ലാ പ്രസിഡൻറ് കെ എസ് നിഷാദ്, ജില്ലാ സെക്രട്ടറി റ്റി പി റോയി, പോൾ ജെ മാമ്പിള്ളി, പി വി പ്രകാശൻ, യൂത്ത് വിംഗ് ജില്ലാ ട്രഷറർ എസ് കമറുദ്ധീൻ, കൊച്ചി മണ്ഡലം ജനറൽ സെക്രട്ടറി പി സി സുനിൽ കുമാർ, വനിതാ വിംഗ് സംസ്ഥാന സെക്രട്ടറി ജയ പീറ്റർ, യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി പ്രദീപ് ജോസ് എറണാകുളം മണ്ഡലം സെക്രട്ടറി എഡ്വേഡ് ഫേസ്റ്റസ് എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 29, 2023, 6:47 p.m. | Ernakulam South