.

#maradu

ടൈപ്പ് വൺ പ്രമേഹ രോ​ഗികളെ സർക്കാർ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പത്താംക്ലാസുകാരനും പിതാവും...

ടൈപ്പ് വൺ പ്രമേഹ രോ​ഗികളെ സർക്കാർ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പത്താംക്ലാസുകാരനായ മരട് സ്വദേശി അപ്പു എന്ന് വിളിക്കുന്ന സ്വാ​ഗത് തോമസും പിതാവും. തേവര സേക്രഡ് ഹാർട്ട് ഹൈസ്കൂളിലെ വിദ്യാർത്ഥിയായ അപ്പു ടൈപ്പ് വൺ പ്രമേഹ രോ​ഗിയാണ്. ഈ രോ​ഗം കൂടുതലായി കുട്ടികളിലാണ് കണ്ടുവരുന്നത്. ആജീവനാന്തം ഇൻസുലിൻ എടുക്കണമെന്നതാണ് ഇവർ നേരിടുന്ന പ്രതിസന്ധി. ഈ രോ​ഗംബാധിച്ചിരിക്കുന്ന കേരളത്തിലെ എല്ലാ കുട്ടികൾക്കും സർക്കാർ സഹായം നൽകാൻ തയ്യാറാവണണമെന്നാണ് അപ്പുവും പിതാവും ആവശ്യപ്പെടുന്നത്. ഇതിനായി ഇവർ എറണാകുളം ജില്ലാ കലക്ടർക്കും ആരോ​ഗ്യമന്ത്രിക്കും നിവേദനം നൽകിയിരിക്കുകയാണ്. ഇവരുടെ ആവശ്യം സർക്കാർ പരി​ഗ​ഗണിച്ചാൽ നിരവധി പേർക്ക് ഗുണമാകുമെന്നതിൽ സംശയമില്ല. നാഷണൽ ക്യാരംസ് ടൂർണമെന്റിൽ കേരളത്തെ പ്രതിനിധീകരിച്ചുകൊണ്ട് പങ്കെടുത്ത വ്യക്തിയായ അപ്പു പത്താക്ലാസിലെ പരീക്ഷ എഴുതി ഫലം വരുന്നതിനായി കാത്തിരിക്കുകയാണ്. അപ്പുവിന്റെ ചികിത്സയ്ക്കായി സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന അവസരത്തിലാണ് സർക്കാരിന്റെ സഹായം തേടുന്നത്. റിപ്പോർട്ട് കാണാം..

LifeKochi Web Desk | June 7, 2021, 5:08 p.m. | Maradu