.

#fort kochi

ഫോർട്ട് കൊച്ചി: കൊച്ചി ഇനി കൂടുതൽ മനോഹരിയാകും...

ഫോർട്ട് കൊച്ചി: ഫോർട്ട് കൊച്ചിയുടെ ടൂറിസം പ്രാധാന്യം കണക്കിലെടുത്ത് പൊതു സ്ഥലങ്ങൾ, ഓപ്പൺ സ്പേസ് എന്നിവ കൂടുതൽ മനോഹരമാക്കാൻ പുതിയ പദ്ധതിക്ക് തുടക്കമാകുന്നു. ബസ് സ്റ്റാൻഡും ഓട്ടോ സ്റ്റാൻഡും വാട്ടർ മെട്രോയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇന്റർ മോഡൽ ട്രാൻസിറ്റ് സിസ്റ്റം പദ്ധതിയും ഇതിനോടൊപ്പം തുടങ്ങാനുള്ള ചർച്ചകളും നടക്കുന്നുണ്ട്. W R A എന്ന വിദേശ ഏജൻസിയാണ്‌ പദ്ധതി ഏറ്റെടുത്തിട്ടുള്ളത്. ദിവസേന ഒരുപാട് ടൂറിസ്റ്റുകൾ സന്ദർശിക്കുന്ന മേഖല ആയതിനാൽ മാർഗ നിർദേശങ്ങൾ നൽകുന്നതിനായി ഇലക്ട്രോണിക് സൈൻ ബോർഡുകൾ സ്ഥാപിക്കാൻ കൗൺസിൽ തീരുമാനിച്ചു. തിരക്ക് പരമാവധി കുറക്കാനായി രണ്ടാഴ്ചത്തേക്ക് ബസുകളും മറ്റു വാഹനങ്ങളും റീറൂട്ട് ചെയ്യാൻ തീരുമാനിച്ചതായി കൊച്ചി മേയർ അനിൽകുമാർ പറഞ്ഞു. നഗരസഭയുടെ നേതൃത്വത്തിൽ മേയർ അനിൽകുമാർ, ഡെപ്യൂട്ടി മേയർ,എം എൽ എ മാക്സി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്നിവർ സ്ഥലം സന്ദർശിച്ചു.

LifeKochi Web Desk | Sept. 2, 2021, 9:47 p.m. | Fort Kochi