.

#fort kochi

ഫോർട്ട് കൊച്ചി: അതിഥി തൊഴിലാളികൾക്ക് വാക്സിനേഷൻ നടത്തി; കിറ്റുകൾ വിതരണം ചെയ്തു..

ഫോർട്ട് കൊച്ചി: കൊച്ചിൻ സോഷ്യൽ സർവീസ് സൊസൈറ്റി അതിഥി തൊഴിലാളികളായ 500 പേർക്ക് വാക്സിനേഷൻ നൽകി. കൂടാതെ 1650 പേർക്ക് ഫു‍ഡ് കിറ്റുകളും കോവിഡ് പ്രതിരോധ കിറ്റുകളും വിതരണം ചെയ്തു. ലൂർദ്ദ് ആശുപത്രിയുമായി ചേർന്നാണ് കൊച്ചിൻ സോഷ്യൽ സർവീസ് സൊസൈറ്റി വാക്സിനേഷൻ നടത്തിയത്. കാരിത്താസ് ഇന്ത്യയും കാരിത്താസ് ജർമ്മനിയും റേ​ഗൻസ് ബർ​ഗ് രൂപതയും ചേർന്നാണ് സാമ്പത്തിക സഹായം നൽകിയത്.

LifeKochi Web Desk | Aug. 4, 2021, 8:17 p.m. | Fort Kochi