.

#Kothamangalam

കോതമംഗലം: കരകൗശല വിദഗ്ദ്ധ തൊഴിൽ നൈപുണ്യ പരിശീലനം

കേന്ദ്ര വസ്ത്ര മന്ത്രാലയത്തിന് കീഴിൽ കരകൗശല വിഭാഗത്തിന്റെ സഹകരണത്തോടെ ലൈഫ് എംപവർ ഹാൻഡി ക്രാഫ്റ്റ്സ് പ്രൊഡ്യൂസർ കമ്പനി കോതമംഗലം റവന്യൂ ടവറിൽ കരകൗശല വിദഗ്ധ തൊഴിൽ നൈപുണ്യ പരിശീലന പരിപാടി സംഘടിപ്പിച്ചു. കോതമംഗലം നഗരസഭാ ചെയർമാൻ കെ.കെ. ടോമി എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻറണി ജോൺ എംഎൽഎ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. കമ്പനി സിഇഒ ബേബി മംഗലത്ത് മുഖ്യപ്രഭാഷണം നടത്തി. വീണ എസ്, ശ്രീഷ്മ ശ്രീധർ, ബിജു പോൾ, മിനി മാത്യു തുടങ്ങിയവർ സംസാരിച്ചു. തുടർച്ചയായ 12 ദിവസം നീണ്ടു നിൽക്കുന്നതാണ് കരകൗശല വിഭാഗത്തിലെ അനായാസ സാധ്യതകൾ മനസിലാക്കുവാനുള്ള ഈ പഠന ക്ലാസുകൾ.

LifeKochi Web Desk | Aug. 17, 2021, 8:16 p.m. | Kothamangalam