.

#koothattukulam news

ആശാ വർക്കർമാരെ ആദരിച്ചു

കോവിഡ് പോരാളികളായി ജനമനസ്സിൽ ഇടം നേടിയ ആശ വർക്കർമാരെ കൂത്താട്ടുകുളം മണ്ഡലം കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ഡിവിഷൻ മൂന്നിലെ ആശാവർക്കർമാരായ ഷൈല ഷാജി, അനു ജോൺ, ജയന്തി പ്രസാദ് എന്നിവരെയും അംഗനവാടി അധ്യാപിക ലിജിമോൾ പൗലോസിനെയുമാണ് ആദരിച്ചത്. കൗൺസിലർ ലിജി ജോസ്, മണ്ഡലം പ്രസിഡന്റ്‌ റെജി ജോൺ, കോൺഗ്രസ് ഐ മഞ്ചേരിക്കുന്ന് ബൂത്ത്‌ കമ്മിറ്റി അംഗങ്ങളായ അനൂപ് ചാക്കോ, ജോബി ജോർജ്, അനീഷ്‌ മാത്യു, മനു രാജപ്പൻ, മിഥുൻ രാജു, നിതിൻ കെസ്, സനൂപ് ജോസഫ്, ജോമോൻ ജോർജ്, എബിൻ ബാബു, ബൂത്ത്‌ വൈസ് പ്രസിഡന്റ്‌ ബിബിൻ ബാബു പൈറ്റക്കുളം എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

LifeKochi Web Desk | June 7, 2021, 2:23 p.m. | Koothattukulam