.

#kumbalangy

#Protest

എക്കൽ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുമ്പളങ്ങി കായലിൽ കുടിൽ കെട്ടി പ്രതിഷേധിച്ചു...

ഇന്ദിര ഗാന്ധി കൾച്ചറൽ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ കുമ്പളങ്ങി കായലിലെ എക്കൽ നീക്കം ചെയ്ത് വെള്ളക്കെട്ട് ഒഴിവാക്കി ജനങ്ങൾക്ക് മത്സ്യബന്ധനം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കായലിൽ കുടിൽകെട്ടി പ്രതിഷേധിച്ചു. കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡൻ്റ് ലീജ ബാബു ഉദ്ഘാടനം ചെയ്തു. ഇന്ദിര ഗാന്ധി കൾച്ചറൽ ഫോറം പ്രസിഡൻ്റ് നിതിൻ പറേമുറി അധ്യക്ഷനായിരുന്നു. കുമ്പളങ്ങി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എ സഗീർ, കോൺഗ്രസ് സൗത്ത് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ജോസഫ് മാർട്ടിൻ, കുമ്പളങ്ങി മണ്ഡലം മത്സ്യതൊഴിലാളി കോൺഗ്രസ് മുൻ പ്രസിഡൻ്റ് ആൻ്റണി തട്ടാലിതറ, മത്സ്യതൊഴിലാളി കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ജോൺസൺ കരിപ്പോട്ട്, ഇന്ദിര ഗാന്ധി കൾച്ചറൽ ഫോറം സെക്രട്ടറി കാജൽ കണ്ടഞ്ചേരി, വാർഡ് മെമ്പർ ആൻ്റണി പെരുമ്പള്ളി, ബിജു തത്തമംഗലത്ത്, ബെന്നി കരിപ്പോട്ട്, മുൻ വാർഡ് മെമ്പർ ബീന ആൻ്റണി എന്നിവർ പങ്കെടുത്തു...

LifeKochi Web Desk | July 10, 2021, 6:06 p.m. | Kumbalangy