.

#kadungalloor news

കടുങ്ങല്ലൂർ: എസ്.ഡി.പി.ഐ പ്രതിഷേധ പ്രകടനം നടത്തി

കടുങ്ങല്ലൂർ: അസമിലെ കുടിയിറക്കലിൽ പ്രതിഷേധിച്ചവരെ കൊലപ്പെടുത്തിയ ഭരണകൂട ഭീകരതയിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ കടുങ്ങല്ലൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. മുപ്പത്തടം മില്ലുപടിയിൽ നിന്നും ആരംഭിച്ച പ്രകടനം മുപ്പത്തടം ജങ്ഷനിൽ സമാപിച്ചു. എസ്.ഡി.പി.ഐ കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ഫൈസൽ പോട്ട, സെക്രട്ടറി നഹാസ് എടയാർ, കാസിം കുഞ്ഞുണ്ണിക്കര, നിസാർ എരമം, സലാം എരമം, സാദിഖ് ഏലൂക്കര,തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി

LifeKochi Web Desk | Sept. 25, 2021, 10:27 p.m. | Kadungalloor