.

കാക്കനാട് : പദ്ധതികളിലെ മികവും കൂട്ടായ പ്രവർത്തനവും നേട്ടമായി - ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്.

കാക്കനാട് : കേരളത്തിലെ മികച്ച ജില്ലാ പഞ്ചായത്തുകളിൽ 2-ാം സ്ഥാനം നേടി സ്വരാജ് ട്രോഫി കരസ്ഥമാക്കി എറണാകുളം ജില്ലാ പഞ്ചായത്ത്. മികച്ചതും മാതൃക പരവുമായ 11 പദ്ധതികൾ 2021-22 ഇൽ ഏറ്റെടുത്ത് ഫലപ്രദമായി നടപ്പാക്കി. പെൺകുട്ടികൾക്കായുള്ള ഷീ ജിം, കുട്ടികൾ സ്വന്തം ചിത്രങ്ങൾ സ്കൂൾ ചുവരുകളിൽ വരച്ച വർണ വസന്തം, അറിയപ്പെടാത്ത 100 ഗ്രാമീണ വനിതകളുടെ കവിതകൾ സമാഹരിച്ചു പ്രസിദ്ധീകരിച്ച പിങ്ക് പെൻ എന്നിവ അവയിൽ ചിലതാണ്. ജില്ലാ പഞ്ചായത്തിന്റെ സമസ്ത മേഖലകളിലും ഉണ്ടാക്കിയ നേട്ടങ്ങൾ പ്രസിഡന്റ് ഉല്ലാസ് തോമസ് ലൈഫ്കൊച്ചിയോട് വിവരിച്ചു. വൈസ് പ്രസിഡന്റ്‌ സനിതാ റഹിം, ആശ സനൽ പൊതു മരാമത്തു സ്റ്റാൻഡിങ് കമ്മിറ്റീ ചെയർപേഴ്സൺ, റാണിക്കുട്ടി ജോർജ് വികസനകാര്യാ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർപേഴ്സൺ, എംജെ ജോമി ആരോഗ്യ, വിദ്യാഭ്യാസകാര്യാ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർമാൻ, ശാരദ മോഹൻ ജില്ല പഞ്ചായത്ത് മെമ്പർ, പിജി പ്രകാശ് സെക്രട്ടറി, ഫിനാൻസ് ഓഫീസർ ജോബി തോമസ് എന്നിവർ അഭിമാന നിമിഷങ്ങൾ ലൈഫ്കൊച്ചിയോട് പങ്കുവെച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Feb. 22, 2023, 11:26 p.m. | Kakkanadu Ward