.

കളമശ്ശേരി: 18 വയസ്സിന് മുകളില്‍ പ്രായമുളള എല്ലാവര്‍ക്കും ഉടന്‍ ആദ്യ ഡോസ് വാക്‌സിന്‍ ലഭ്യമാക്കും: മന്ത്രി വീണ ജോര്‍ജ്

കളമശ്ശേരി: ജില്ലയിലെ കോവിഡ് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നതായും വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് ജില്ലയിലെ 18 വയസ്സിന് മുകളില്‍ പ്രായമുളളവരില്‍ ഇനിയും വാക്‌സിന്‍ കിട്ടാത്ത എല്ലാവര്‍ക്കും ഉടന്‍ ആദ്യ ഡോസ് വാക്‌സിന്‍ ലഭ്യമാക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലയിലെ ഉന്നതതല കോവിഡ് അവലോകന യോഗത്തില്‍ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആശ തോമസ്, എ.ഡി.എം എസ്. ഷാജഹാന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. കെ കുട്ടപ്പന്‍, ജില്ലാ വാക്‌സിനേഷന്‍ ഓഫീസര്‍ ഡോ. ശിവദാസ്, അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. ശ്രീദേവി, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നുമ്പേലി, ജില്ലയിലെ വിവിധ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

LifeKochi Web Desk | Sept. 1, 2021, 9:18 p.m. | Kalamassery