.

#kaloor

#ernakulam news

കലൂർ: ഹോക്കി ഇന്ത്യയുടെ വിജയത്തിൽ ആഹ്ലാദ പ്രകടനവുമായി ക്ലബ് എസ്.ആർ.എം‌

കലൂർ: ടോക്കിയോ ഒളിംപിക്സിൽ ചരിത്ര വിജയം നേടി ഹോക്കി ഇന്ത്യ. ഇന്ത്യയുടെ അഭിമാന നേട്ടത്തിന് പിന്നിൽ മലയാളിയായ ശ്രീജേഷിന്റെ പ്രകടനമാണെന്നതാണ് ശ്രദ്ധേയം. നാലു പതിറ്റാണ്ടിനുശേഷമാണ് ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യ മെഡൽ സ്വന്തമാക്കിയിരിക്കുന്നത്. അവസാന നിമിഷത്തിൽ ജർമനിക്ക് ലഭിച്ച പെനാൽറ്റി കോർണർ ഇന്ത്യൻ കീപ്പറായ മലയാളി പി.ആർ. ശ്രീജേഷ് മികച്ച പ്രകടനത്തിലൂടെ ​ഗോൾ ആകാതെ ഒഴിവാക്കി. ശ്രീജേഷിനെ അഭിനന്ദിച്ചും ഇന്ത്യൻ വിജയത്തിൽ ആഹ്ലാദം പങ്കുവച്ചും കലൂർ ക്ലബ് എസ്.ആർ.എം‌ അം​ഗങ്ങൾ നടത്തിയ ആഹ്ലാദപ്രകടനം കാണാം...

LifeKochi Web Desk | Aug. 5, 2021, 10:18 p.m. | Kaloor